
കോട്ടയം : എം.സി റോഡിൽ മണിപ്പുഴയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ കോട്ടയം മൂലവട്ടം പുത്തൻപറമ്പിൽ മനോജ് പി എസ്,(49) ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
പമ്പിൽ പെട്രോൾ അടിച്ച ശേഷം ഇവർ സ്കൂട്ടറിൽ റോഡിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ദോസ്ത് പിക്കപ്പ് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിലേയ്ക്കു തെറിച്ചു വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരേയും ഉടൻതന്നെ അതുവഴി വന്ന ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മനോജിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.
മനോജിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.