ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് തോക്ക് കണ്ടെത്തി; തോക്കിന്റെ ലൈസൻസ് കുട്ടിയുടെ പിതാവിന്‍റെ പേരിൽ; സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി നിയമ നടപടി സ്വീകരിച്ചു

Spread the love

ന്യൂഡൽഹി: പത്ത് വയസുകാരൻ വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്ന് തോക്ക് കണ്ടെത്തി. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ നജാഫ്ഗഡ് ഏരിയായിലാണ് സംഭവം.

ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. വിദ്യാർത്ഥിയുടെ ബാഗിൽ തോക്ക് കണ്ടെത്തിയ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.

കുട്ടിയുടെ പിതാവിന്‍റെ പേരിലാണ് തോക്കിന്റെ ലൈസൻസ് ഉള്ളതെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് പിതാവ് മരണപ്പെട്ടെന്നും പോലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോക്കിന്‍റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.