Spread the love

ഗാന്ധിനഗർ : കോട്ടയം മെഡി ക്കൽ കോളജിൽ ഐസിയു ചി കിത്സയ്ക്കു സാധാരണക്കാരിൽ നിന്ന് ഫീസ് ഈടാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിത മെന്ന് അധികൃതർ. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന ആളുകളിൽനിന്നാണ് ചെറിയ തുക വാങ്ങുന്നത്. ഈ പണം സാധാരണക്കാരുടെ ചികിത്സ യ്ക്കും പരിപാലനത്തിനുമായാ ണ് മാറ്റിവയ്ക്കുന്നത്.

video
play-sharp-fill

5 ജില്ലകളിൽനിന്നുള്ള രോഗിക ളാണ് നേരത്തേ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയിരുന്നത്. ആ സാഹചര്യം മാറി. മെഡിക്കൽ കോളജ് ഉള്ള സ്‌ഥലങ്ങ ളിൽനിന്നു പോലും ആളുകൾ കോട്ടയത്ത് എത്തുന്നുണ്ട്.

മികച്ച ചികിത്സയും സേവന വും മെഡിക്കൽ കോളജിന് നൽകാൻ കഴിയുന്നതു കൊണ്ടാണ് ആളുകൾ എത്തുന്നത്. ഉന്നതനിലവാരത്തിലുള്ള ഐസിയു യൂണിറ്റുകളാണ് ഇവിടെയുള്ളത്. ഇതിൽ ഏറ്റവും മികച്ചത് ക്രിട്ടിക്കൽ കെയർ ഐസിയുവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജിൽ വെൻറിലേറ്റർ, ഐസിയു, ഡയാലിസിസ് എഗ്‌മോതെറപ്പി തുടങ്ങി വിദഗ്‌ധ ചികിത്സകൾ ലഭ്യമാണ്. ഇവയെല്ലാം സാധാരണക്കാർക്ക് സൗജന്യമായാണ് നൽകുന്നത്. ഐസിയു ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ 40,000 മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കുമ്പോൾ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരിൽനിന്ന് 500 രൂപ മാത്രമാണ് ഇവിടെ വാങ്ങുന്നത്.

സ്വകാര്യ ആശുപത്രിക
ളിൽ ലക്ഷങ്ങൾ മുടക്കി ചികി ത്സിച്ചിട്ടും ഫലം ഉണ്ടാകാതെ ഇവിടെയെത്തുന്ന സാമ്പത്തിക ശേഷിയുള്ള രോഗികളിൽനിന്നാണ് പണം ഈടാക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലും സമാനമായി ഫീസ് ഈടാക്കുന്നുണ്ട്.

കോവിഡ് കാലത്ത് സംസ്ഥാ നത്ത് ഏറ്റവും നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ഐസിയു കോട്ടയം മെഡിക്കൽ കോളജി ലേതായിരുന്നു. 6 ഡോക്ടർമാർ, നാൽപതോളം നഴ്സുമാർ, അനുബന്ധ സ്‌റ്റാഫ് എന്നിവരുടെ സേവനം ഐസിയുവിൽ ലഭ്യമാണ്.

ഈ സേവനങ്ങൾ സ്വകാര്യ ആശുപത്രികളിലാണെങ്കിൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല. ഇവിടത്തെ മികച്ച സേവനത്തിലൂടെ സാധാരണക്കാരായ ലക്ഷക്കണക്കിനു രോഗികളാണ് ജീവിതത്തിലേക്കു തിരികെവന്നത്.

മികച്ച പ്രവർത്തനങ്ങൾ കണ്ടി ല്ലെന്നുനടിച്ച് ആശുപത്രിക്കെതിരെയുള്ള പ്രചാരണം യശസ്സ് കള ങ്കപ്പെടുത്താനും ജീവനക്കാരുടെ മനോവീര്യം തകർക്കാനുമേ ഉപകരിക്കുവെന്നും അധികൃതർ വ്യക്തമാക്കി.