Spread the love

കോട്ടയം : ചുങ്കം പഴയ സെമി നാരി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആസ്‌തിവികസന ഫണ്ടിൽനിന്ന് 2.5 കോടി രൂപ അനുവദിച്ചു.

video
play-sharp-fill

പ്രശ്‌നം ചർച്ച ചെയ്യുന്നതിന് എംഎൽഎയു ടെ നിർദേശപ്രകാരം റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ സെമിനാരി പ്രതിനിധികൾ എന്നിവർക്കൊപ്പം ചേർന്ന ആലോചനാ യോഗത്തിലാണു തീരുമാനം അറിയിച്ചത്.

കൗൺസിലർ പി.ആർ.സോന അധ്യക്ഷത വഹിച്ചു. പ്രഫ.ജോസഫ് പി.വർഗീസ്, ഫാ. സി.സി.ചെറി യാൻ, സെമിനാരി മാനേജർ ഫാ. ജോസഫ് വർഗീസ്, പ്രഫ.പി.സി. വർഗീസ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റസിഡന്റ്സ് അസോ സിയേഷൻ സെക്രട്ടറി നാരായ ണൻ നായർ, ജേക്കബ് സി.നൈനാൻ, കോട്ടയം വീരമണി എന്നിവർ പ്രസംഗിച്ചു. ചെറിയ മഴയത്തു പോലും റോഡ് വെള്ളക്കെട്ടിൽ

മുങ്ങുന്നതിനാൽ മഴയുള്ള അവസരങ്ങളിൽ പ്രദേശവാസി കൾക്കു പുറത്തിറങ്ങാൻ സാധിക്കാറില്ല. പ്രശ്‌ന പരിഹാരത്തിനു ചേർന്ന യോഗത്തിൽ നിർദേശങ്ങൾ എംഎൽഎക്കു

മുൻപിൽ അവതരിപ്പിച്ചു. നിലവിലെ പ്രശ്ന‌ത്തെ റോഡിലെ വെള്ള ക്കെട്ട്, പ്രളയം എന്നിങ്ങനെ രണ്ടായി കാണണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.