ആ നാല്‍പ്പത്തി നാലു പേരുടെ മരണത്തിനു കാരണം നിങ്ങളുടെ പിഴവാണ്,മോദിക്കെതിരെ തുറന്നടിച്ച് സൈനികന്റെ ഭാര്യ

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ബിജെപിക്ക് നല്‍കില്ലെന്ന് തുറന്ന് പറഞ്ഞ് സൈനികന്റെ ഭാര്യ സിരിഷ റാവു. മോഡി പറഞ്ഞത് ശരിയാണ്, വോട്ട് നല്‍കേണ്ടത് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന് തന്നെയാണ്, അതുകൊണ്ട് തന്നെ ബിജെപിക്ക് വോട്ടില്ലെന്നും അവര്‍ തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.

”മോഡി നിങ്ങള്‍ പറഞ്ഞതാണ് ശരി, പുല്‍വാമയിലെ കൊല്ലപ്പെട്ട വീര സൈനികര്‍ക്ക് തന്നെയാണ് എന്റെ വോട്ട്. ആ നാല്‍പ്പത്തി നാലു പേരുടെ മരണത്തിനു കാരണം നിങ്ങളുടെ പിഴവാണ്, ഇന്റലിജന്‍സിന്റെ അനാസ്ഥയാണ്, അതുകൊണ്ട് തന്നെ എന്റെ വോട്ട് ഞാന്‍ അവര്‍ക്കായി സമര്‍പ്പിക്കും അല്ലാതെ ബിജെപിക്ക് അല്ല” സിരിഷ ട്വിറ്ററില്‍ കുറിച്ചു. ഇതിനു മുന്‍പും ട്വിറ്ററുകളിലൂടെ സിരിഷ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group