പരിശോധനാ ഫീസിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രി പോലെ കോട്ടയം മെഡി.കോളജ് ആശുപത്രി: എച്ച് ഡി എസ് പ്രവർത്തനവും താളം തെറ്റി
ഗാന്ധിനഗർ: എച്ച്.ഡി.എസ് അധികൃതരുടെ തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം ആശുപത്രി വികസന സൊസൈറ്റിയുടെ(എച്ച്ഡിഎസ്) പ്രവർത്തനങ്ങൾ താളം തെറ്റുന്നു. ജില്ലാകളക്ടറാണ് എച്ച് ഡി എസ് ചെയർമാൻ.കളക്ടറുടെ അദ്ധ്യക്ഷതയിൽ എച്ച്ഡിഎസ് മീറ്റിംഗ് കൂടുമ്പോൾ എച്ച്ഡിഎസ് വരുമാനത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് ജില്ലാ കളക്ടറുടെ മീറ്റിംഗിൽ പോലും അവതരിപ്പിക്കുന്നതെന്ന് ചില എച്ച്ഡിഎസ് അംഗങ്ങൾ ആരോപിക്കുന്നു.
പല തീരുമാനങ്ങളും നേരത്തെ എടുത്തതിനു ശേഷം പിന്നീട് മീറ്റിംഗിൽ പാസ്സാക്കി എടുക്കുന്നു എന്നാണ് ആരോപണംഉയരുന്നത്. ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ദിവസ വരുമാനം.എന്നാൽ ഇതിൻ്റെമൂന്നും നാലും ഇരട്ടി ആയിട്ടാണ് അവതരിക്കപ്പെടുന്നത്.
എച്ച്ഡി എസ് താൽക്കാലിക ജീവനക്കാരുടെ ശബളം യഥാസമയം കൊടുക്കുവാൻ കഴിയാത്തതും ഇവരുടെ ശമ്പള പരിഷ് ക്കരണം വൈകുന്നതും എച് ഡി എസ് വരുമാനം കുറവായതിനാലല്ല. സാമ്പത്തിക തിരിമറികൾ നടക്കുന്നതാണ് കാരണമായി ജീവനക്കാർ തന്നെപറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുവാൻ തീരുമാനം എടുത്തതിനു പിന്നാലെ ഹോസ്പിറ്റൽ സർവീസ് ചാർജുകൾ(എം ആർ ഐ , സി റ്റി സ്കാൻ,എക്സ്റേ, വിവിധ ലാബ് പരിശോധനകൾ തുടങ്ങിയവ)അമിതമായി വർധിപ്പിക്കുവാനുള്ള തീരുമാനവുമായി എച്ച് ഡി എസ് അധികൃതർ നിർദ്ദേശം നൽകിയിരുന്നു.
ഇത്തരത്തിൽ വലിയ ഫീസ് വാങ്ങുന്നത് നിർദ്ധനരായ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.മെഡിക്കൽ കോളജ് ആശുപത്രി ഒരു പ്രൈവറ്റ് ആശുപത്രി സമാനമായ നിലയിലാണ് ഇപ്പോഴത്തെ പ്രവർത്തനം എന്ന് ആക്ഷേപമുണ്ട്.
പാവപെട്ട രോഗികളുടെ തലയിൽ ഭാരിച്ച സർവ്വീസ് ചാർജുകൾ കെട്ടി വെച്ച് രക്ഷപെടുവാൻ ആണ് അധികൃതർ ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്