
ശബരിമല വീണ്ടും വിവാദമാക്കി ഹിന്ദു ഐക്യവേദി: കെ.പി ശശികല കോടതിയിലേയ്ക്ക്
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല വീണ്ടു വിവാദമാക്കാനൊരുങ്ങി ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും ശബരിമല കർമ്മ സമിതിയും. കർ്മ്മ സമിതി പ്രവർത്തകരെ കള്ളകേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച് ശബരിമല സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനിടെ സർക്കാരിനും പൊലീസിനും എതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
ശബരിമലയിൽ ദർശനത്തിനെത്തിയ തന്നെ അന്യായമായി അറസ്റ്റ് ചെയ്ത ഉദ്യേഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയാവശ്യപ്പെട്ടാണ്് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തികച്ചും അന്യായമായി തന്നെ അറസ്റ്റു ചെയ്തതിന് പിന്നിൽ പ്രവർത്തിച്ച പോലിസുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കെ.പി ശശികല ടീച്ചർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഉത്തരവാദികളായ പോലിസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും , അന്വേഷണ ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സൂര്യാസ്തമയത്തിന് ശേഷം സ്ത്രീകളെ അറസ്റ്റുചെയ്യണമെങ്കിൽ മജിസ്ടേറ്റിന്റെ ഉത്തരവുണ്ടായിരിക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. ഇത് ലംഘിച്ച യാതൊരു ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടില്ലാത്ത തന്നെ സുരക്ഷാ മുൻകരുതൽ എന്നപേരിൽ അസമയത്ത് അറസ്റ്റു ചെയ്തു. അറസ്റ്റുചെയ്ത ഉദ്യേഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള ബഹുമതിയായി ക്യാഷ് അവാർഡ് ഉൾപ്പെടെ നൽകിയത് സംസ്ഥാന സർക്കാർ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണെന്ന് വ്യക്തമാക്കുന്നതായും ശശികല ടീച്ചർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന ഉറപ്പ് നൽകുന്ന മതപരമായ ആരാധന സ്വാതന്ത്ര്യമാണ് പോലിസ് തടഞ്ഞതെന്നും ഹർജിയിൽ ആരോപിക്കുന്നു.ഹർജി പരിഗണിച്ച കോടതി സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, എറണാകുളം റേഞ്ച് ഐജി, പത്തനം എസ്പി, പത്തനം തിട്ട ജില്ലാ കളക്ടർ എന്നിവരോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡല മാസ പൂജകൾക്കായി ശബരിമലയിലെത്തിയ ശശികലടീച്ചറെ മരക്കൂട്ടത്ത് വെച്ച് അർദ്ധരാത്രി ഒന്നരയ്ക്ക് ശേഷമാണ് പോലിസ് അറസ്റ്റു ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.