Friday, April 24, 2026

വഴിയിൽ ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു: കാറിന് സൈഡ് നൽകിയില്ലെന്ന് പരാതി

Spread the love

 

കോഴിക്കോട്: മാങ്കാവിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ മർദ്ദനം. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദിച്ചത്.

video
play-sharp-fill

 

മർദ്ദനമേറ്റ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്മണ്യനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്‌ നിന്നും കോഴിക്കോടിന് വരികയായിരുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയാണ് യുവാവ് അക്രമം നടത്തിയത്.