
ആലപ്പുഴ: പുളിങ്കുന്നിൽ ലഹരിക്കടിമയായ കൊച്ചുമകന് വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് സ്വദേശിയായ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി (70) യാണ് മരിച്ചത്. കൊച്ചുമകന് ജിത്തു (24) ആണ് തള്ളിയിട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ജിത്തു സരോജിനിയുമായി വഴക്കുണ്ടാക്കുകയും ഇയാളുടെ ശല്യം സഹിക്കാനാവാതെ ഇവര്‍ വഴിയില്‍ ഇറങ്ങി നില്‍ക്കുകയുമായിരുന്നു. സരോജിനിയുടെ സമീപത്തെത്തിയ ജിത്തു ഇവരെ പുറകിലേക്ക് ഉന്തിയിടുകയായിരുന്നു.
വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി നിരത്തിയിരുന്ന ക്വാറി വേസ്റ്റിലേക്കാണ് സരോജിനി തലയിടിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group