തിരുവല്ല: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന 30കാരിയുടെ പരാതിയില്‍ 24കാരൻ അറസ്റ്റില്‍.
കന്യാകുമാരി മാങ്കോട് അമ്ബലക്കാലയില്‍ സജിൻ ദാസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
കന്യാകുമാരി ല്‍നിന്ന് ജോലിക്കായി മൂന്നുവർഷം മുമ്ബ് കവിയൂരില്‍ എത്തിയ സജിൻദാസ് രണ്ട് വർഷം മുമ്ബ് ഭർതൃമതിയായ കവിയൂർ സ്വദേശിനിയുമായി പരിചയത്തിലാവുകയായിരുന്നു. തുടർന്ന് യുവതിയെ പളനിയിലും വേളാങ്കണ്ണിയിലും അടക്കം എത്തിച്ച് പീഡിപ്പിച്ചു. ഇതിനിടെ പലപ്പോഴായി 10 ലക്ഷത്തോളം രൂപയും കൈക്കലാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അർബുദ രോഗിയും അടുത്ത സുഹൃത്തുമായ പെണ്‍കുട്ടിയുടെ ചികിത്സയുടെ ആവശ്യവുമായി തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍നിന്ന് പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിരന്തര പീഡനവും പണം ആവശ്യപ്പെട്ടുള്ള സജിൻ ദാസിന്റെ ഭീഷണിയും അസഹനീയമായതോടെ യുവതി ഭർത്താവിനെ വിവരമറിയിച്ചു.
തുടർന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കവിയൂരിലെ വാടകവീട്ടില്‍നിന്ന് സജിൻ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.