
ഫ്രാൻസിസ് ജോർജ് എം.പി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം 22-ന് പി.ജെ..ജോസഫ് നിർവഹിക്കും.
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം എം.പി. അഡ്വ.കെ. ഫ്രാൻസിസ് ജോർജിന്റെ കോട്ടയം പാർലമെന്റ് മണ്ഡലം ഓഫീസ് ആഗസ്റ്റ് 22-ാം തിയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ചുങ്കം -ചാലുകുന്ന് റോഡിൽ റിട്രീറ്റ് സെൻ്ററിലേക്കുള്ള വഴിയുടെ എതിർ വശത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.
ഓഫീസിൻ്റെ ഔപചാരികമായ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിക്കും.
തദവസരത്തിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, ചാണ്ടി ഉമ്മൻ, യു.ഡി.എഫ് സംസ്ഥാന നേതാക്കളായ പി.സി.തോമസ്, ജോയി ഏബ്രഹാം, കെ.സി.ജോസഫ്, ജോസഫ് വാഴക്കൻ,
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി, കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്, ഘടകകക്ഷി നേതാക്കളായ ജയ്സൺ ജോസഫ്, അസീസ് ബഡായി, റ്റി.സി.അരുൺ, തമ്പി ചന്ദ്രൻ, ടോമി വേദഗിരി,നീണ്ടൂർ പ്രകാശ്,മദൻലാൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കന്മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും.
എം.പി.എന്ന നിലയിൽ എൻ്റെ ശ്രദ്ധയിൽ പെടുത്തേണ്ട കാര്യങ്ങൾ നേരിട്ടോ ഫോണിലൂടെയോ അറിയിക്കാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ എംപിയെ കിട്ടാതെ വന്നാൽ A.K.ജോസഫ് 9447410002 റോജൻ ജേക്കബ് 9539386950, ജോസഫ് 8281250756……. എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അഭ്യർത്ഥിച്ചു.
വിലാസം:
അഡ്വ.കെ. ഫ്രാൻസിസ് ജോർജ്
എം.പി. ഓഫീസ്
സ്രാമ്പിക്കൽ ബിൽഡിംഗ്സ്
ചാലുകുന്ന്
കോട്ടയം 686001
മൊബൈൽ: 9446411100