Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയത്തു നിന്നും വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് സർവ്വീസ് ഗ്രൂപ്പായ മൂഴിപ്പാറ ട്രാവൽസിൻ്റെ 7 ബസ്സുകളിൽ നിന്നും ലഭിച്ച ഒരു ദിവസത്തെ കളക്ഷൻ തുകയായ 1.4 ലക്ഷം രൂപ വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊച്ചുമോൻ മൂഴിപ്പാറ, റിൻ്റു സ്കറിയ എന്നിവർ ചേർന്ന് ചെക്ക് സഹകരണമന്ത്രി വി എൻ വാസവന് കൈമാറി