Spread the love

പത്തനംതിട്ട : പത്തനംതിട്ട പെരുനാട് കൂനംകരയില്‍ റബർ തോട്ടത്തില്‍ തലയോട്ടി ഉള്‍പ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി.

video
play-sharp-fill

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒന്നര വർഷമായി വെട്ടാതെ കിടന്ന റബർതോട്ടമായതിനാല്‍ ആരും അങ്ങോട്ട് പോകാറുണ്ടായിരുന്നില്ല. ഇവിടെ മരം മുറിക്കാനായി ഇന്നലെ വൈകുന്നേരം ആളുകളെത്തിയപ്പോള്‍ അവരിലൊരാളാണ് തലയോട്ടിയുടെ ഭാഗം കണ്ടത്. ഇന്ന് രാവിലെ മറ്റ് ശരീരഭാഗങ്ങളും കൂടി കണ്ടെത്തി.

അവരാണ് പൊലീസില്‍ വിവരമറിയിച്ചത്. പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്ന് പലയിടങ്ങളില്‍ നിന്നായി അസ്ഥികള്‍ പറമ്ബില്‍ നിന്നും ലഭിച്ചു. ഇവ എങ്ങനെ ഇവിടെയെത്തി എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ഇവിടം ജനവാസമേഖലയല്ല. സമീപ പ്രദേശത്തുള്ള പഞ്ചായത്ത് മെമ്ബറില്‍ നിന്നും ആളുകളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോറൻസിക് സംഘമെത്തിയതിന് ശേഷം ഡിഎൻഎ പരിശോധനക്കായി കൊണ്ടുപോകും. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ അസ്ഥികൂടങ്ങള്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. ഇൻക്വസ്റ്റ് നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.