video
play-sharp-fill

റാഫേലിൽ വീണ്ടും കേന്ദ്ര സർക്കാരിന് തിരിച്ചടി: പുതിയ രേഖകൾ സ്വീകരിക്കാൻ തയ്യാറായി സുപ്രീം കോടതി

റാഫേലിൽ വീണ്ടും കേന്ദ്ര സർക്കാരിന് തിരിച്ചടി: പുതിയ രേഖകൾ സ്വീകരിക്കാൻ തയ്യാറായി സുപ്രീം കോടതി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ റാഫേൽകേസിൽ രക്ഷപെടാനുള്ള പഴുതുകൾ നോക്കുന്ന കേന്ദ്ര സർക്കാരിന് വൻ തിരിച്ചടി. റഫാലിൽ കേന്ദ്രസർക്കാർ വാദങ്ങൾ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി. റഫാൽ രേഖകൾക്ക് വിശേഷാധികാരമുണ്ടെന്നും പുനപരിശോധനാഹർജികളിൽ വാദം കേൾക്കുമ്പോൾ പരിഗണിക്കരുതെന്നുമുളള കേന്ദ്രസർക്കാർ വാദത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.

റഫാൽ രേഖകൾ പുനപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് വിധി. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹർജിക്കാർ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോർത്തിയതെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. രേഖകൾ സ്വീകരിക്കാൻ കോടതി തീരുമാനിച്ചാൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ തിരിച്ചടിയാകും. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരാണ് ഹർജിക്കാർ.