video
play-sharp-fill

കർണാടക നഴ്സിംഗ് മേഖലയിൽ മാഫിയകൾ പിടിമുറുക്കുന്നു ; ആശങ്ക രേഖപ്പെടുത്തി ബി എൻ എ എസ് നേതൃത്വം 

കർണാടക നഴ്സിംഗ് മേഖലയിൽ മാഫിയകൾ പിടിമുറുക്കുന്നു ; ആശങ്ക രേഖപ്പെടുത്തി ബി എൻ എ എസ് നേതൃത്വം 

Spread the love

കർണാടകയിൽ പ്രത്യേകിച്ചു ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറഞ്ഞു വരുന്നതിലും നഴ്സിംഗ് വിദ്യാഭ്യാസ മേഖലയിൽ അനഭിമത പ്രവണതകൾ വർദ്ധിച്ചു വരുന്നതിലും ഭാരതീയ നഴ്സസ് ആൻഡ് അലൈഡ് സംഘ് ദേശീയ നേതൃത്വം ഉൽകണ്ഠ രേഖപ്പെടുത്തി.

മലയാളി നഴ്സിംഗ് വിദ്യാർത്ഥി അതുല്യ ഗംഗാധരന്റെ ദുരൂഹ മരണമറിഞ്ഞു അടിയന്തരമായി ബാംഗ്ലൂരിൽ ചേർന്ന ദേശീയ നിർവാഹക യോഗത്തിൽ നിരവധി പരാതികളാണ് നഴ്സിംഗ് വിദ്യാർത്ഥികളും രക്ഷിതാക്കളും യൂണിയൻ നേതൃത്വത്തെ അറിയിച്ചത്.

മിക്ക നഴ്സിംഗ് കോളേജുകളും മാഫിയ സംഘങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത് കുട്ടികളെ ഭയപ്പെടുത്താൻ ലോക്കൽ ഗുണ്ടാ സംഘങ്ങളെ ഉപയോഗിക്കുന്നവരും ഉണ്ട്, നിലവാരമില്ലാത്ത കോളേജുകളാണ് ഇങ്ങനെ ചെയ്യുന്നത്. നഴ്സിംഗ് വിദ്യാർത്ഥികളുടെ ദുരൂഹ മരണങ്ങൾ ആത്മഹത്യകളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മരണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. കോളേജ് അധികൃതരുടെ സ്വാധീനത്താൽ പല മരണങ്ങളുടെയും യാഥാർത്ഥ്യം പുറത്തു വരാറില്ല. ഈ മരണങ്ങളുടെ പുറകിലുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ നഴ്‌സസ് ആൻഡ് അലൈയ്ഡ് സംഘ് ഭാരവാഹികൾ കർണാടക ഗവർണർ താവർചന്ദ് ഗഹലോട്ടിനെ സന്ദർശിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് 7/8/2024 ബുധനാഴ്ച നിവേദനം നൽകി.

ദേശീയ പ്രസിഡണ്ട് കെ. കെ വിജയകുമാർ , ജനറൽ കൺവീനർ ജിജു തോമസ് , ദേശീയ ജോയിൻ്റെ കൺവീനർ അനിൽ കുമാർ എം. എ., ദേശീയ കോ ഓർഡിനേറ്റൽ അജിത്ത് സത്യപാൽ, ബിഎംസ് കേരള സംസ്ഥാന സെക്രട്ടറ സേതുമാധവൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഗവർണറെ സന്ദർശിച്ചത്.

കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ അതുല്ല്യ ഗംഗാധരന്റെ മരണത്തിന് പുറകിലെ ദൂരൂഹതകൾ അന്വേഷിക്കണമെന്നും നേഴ്സിംഗ് കോളേജ് മാനേജ്മെന്റുകളുടെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണെന്നും കർണാടക നഴ്സിംഗ് വിദ്യാഭ്യാസ മേഖലയുടെ മുൻകാല പ്രൗഢി വീണ്ടെടുക്കണമെന്നും

കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുണമെന്നും ദേശീയ ഭാരവാഹികൾ ഗവർണറോട് അഭ്യർത്ഥിച്ചു.

ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. ലോക്കൽ ഗുണ്ടകളെ ഉപയോഗിച്ച് കുട്ടികളെ ഭയപ്പെടുത്തുന്ന ചില മാനേജ്മെന്റുകൾ പിന്നീട് ലഹരി മാഫിയയ്ക്കും

മനുഷ്യക്കടത്തു സംഘങ്ങൾക്കും ഒത്താശ ചെയ്യുന്നതായും ദേശവിരുദ്ധ ക്രിമിനൽ സംഘങ്ങൾ ഇത്തരം ഗുണ്ടാസംഘങ്ങൾക്കിടയിൽ നുഴഞ്ഞു കയറി രാജ്യ വിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായും പരാതികൾ യൂണിയൻ നേതൃത്വത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി എൻ ഐ എ , എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  എന്നിവരുടെ അന്വേഷണം ആവശ്യപ്പെട്ട് യൂണിയൻ ഭാരവാഹികൾ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ആദരണീയ രാഷ്ട്രപതിയെയും സന്ദർശിച്ചു അവർക്കും പരാതികൾ നല്കാൻ തീരുമാനിച്ചു .