
കൊല്ലത്ത് വയോധികനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയത് ധനകാര്യ സ്ഥാപനത്തിലെ മാനേജർ തന്നെ നടത്തിയ തിരിമറി പുറത്തു വരാതിരിക്കാനെന്ന് പോലീസ്. മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ കൊല്ലം ബ്രാഞ്ച് മാനേജര്‍ സരിത, ബ്രാഞ്ച് എക്സിക്യൂട്ടീവ് അനൂപ് എന്നിവരുമായി മരിച്ച പാപ്പച്ചന് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
ഇതേതുടര്‍ന്നാണ് വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന നിക്ഷേപമെല്ലാം പിന്‍വലിച്ച് ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ പാപ്പച്ചന് തയാറായത്. 80 ലക്ഷം രൂപയാണ് പാപ്പച്ചന് നിക്ഷേപമായി നല്‍കിയത്. എന്നാല്‍, പ്രതികള്‍ ഈ പണത്തില്‍ 36 ലക്ഷം രൂപ മാത്രമാണ് ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചത്.
ബാക്കി പണം വീതംവച്ച് എടുക്കുകയും ചെയ്തു. നിക്ഷേപത്തിന്റെ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് പാപ്പച്ചന് നല്‍കുകയും ചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ വ്യക്തമാക്കി. എണ്‍പത് ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഉറപ്പ് നല്കിയ പലിശ ലഭിക്കാതെ വന്നതോടെ പാപ്പച്ചന് ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സരിതയോടും അനൂപിനോടും പലതവണ പാപ്പച്ചന് പരാതി പറഞ്ഞു. എന്നാല്‍, പല കാരണങ്ങള്‍ പറഞ്ഞ് മടക്കിയതല്ലാതെ കൃത്യമായ ഉത്തരം നല്‍കിയില്ല. തുടക്കത്തില്‍ പാപ്പച്ചൻ ഇരുവരെയും സംശയിച്ചില്ല. ആവര്‍ത്തിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകാതെ വന്നതോടെ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിലെ ഉന്നതരുമായി പാപ്പച്ചന് ബന്ധപ്പെടാൻ തുടങ്ങി. ഇതോടെയാണ് കൊല ചെയ്യാനുളള തീരുമാനത്തില്‍ പ്രതികളെത്തിയത്.
സംഭവദിവസം അനൂപ് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാപ്പച്ചന് വീട്ടില്‍ നിന്നും പുറപ്പെട്ടതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപത്തിന്റെ കാര്യം വീട്ടുകാരില്‍ നിന്ന് പാപ്പച്ചന് രഹസ്യമാക്കി വച്ചതും സരിതയുടേയും അനൂപിന്റേയും നിര്‍ദേശ പ്രകാരമാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പാപ്പച്ചന് മരിച്ചാല്‍ നിക്ഷേപം തിരക്കി ആരും വരാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ഇത്.
ഇങ്ങനെയെല്ലാം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള കൊടിയ ക്രൂരതയുടെ ആസൂത്രണമാണ് സിറ്റി പോലീസ് കമ്മിഷണർ വെളിപ്പെടുത്തിയത്. ധനകാര്യസ്ഥാനത്തില് നിക്ഷേപിച്ച തുക തട്ടിയെടുക്കാൻ ബ്രാഞ്ച് മാനേജർ ക്വട്ടേഷൻ കൊടുത്ത് നടപ്പാക്കിയ അരുംകൊലയുടെ വിവരങ്ങൾ പുറത്തുവന്നു.
കൊല്ലത്തുകാരന് 80 വയസുകാരനായ പാപ്പച്ചന്റെ ജീവനെടുത്തത് സ്വന്തം അക്കൗണ്ടില്‍ കിടന്ന പണമാണ്. കുടുംബവുമായി അകന്ന് ഒറ്റക്ക് കഴിഞ്ഞിരുന്ന പാപ്പച്ചന് ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലെന്ന് കരുതിയാണ് കൊല്ലം ടൗണിലുള്ള മുത്തൂറ്റ് മിനി ഗോള്‍ഡ് മാനേജര്‍ സരിതയും കൂട്ടരും കൊലപാതകം ആസൂത്രണം ചെയ്തത്.
സ്ഥിരമായി പണമിടപാട് നടത്തുന്ന പാപ്പച്ചന് സരിതയോട് തന്റെ ജീവിതകഥ പറഞ്ഞതാണ് സ്വന്തം ജീവിതം അപകടത്തിലാക്കിയത്. മക്കളും ബന്ധുക്കളുമായി പിണങ്ങി കഴിഞ്ഞിരുന്ന പാപ്പച്ചന്റെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്ന വിവരം എല്ലാവരെയും ഞെട്ടിക്കുന്നതാണ്.
സംഭവത്തില്‍ സത്യം പുറത്തായത് മക്കള്‍ പിതാവിന്റെ സ്വത്തുക്കളെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ്. സരിതയാണ് കൊലപാതകം പ്ലാന്‍ ചെയ്തത്.
ഹാഷിഫ് അലി(27), അനൂപ് കെ പി(37), മഹീന്(47), അനിമോന്(44) എന്നിവരാണ് സരിതക്കൊപ്പം അറസ്റ്റിലായ മറ്റുള്ളവര്‍. ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എന്‍ജിനീയറായ സി.പാപ്പച്ചന് മേയ് 26നാണ് മരിച്ചത്. സരിത 40 ലക്ഷം രൂപ തട്ടിയെടുത്തതു പാപ്പച്ചന് ചോദ്യം ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്. വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചന് ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, പാപ്പച്ചന് കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു.
പാപ്പച്ചന് മരിച്ചാല്‍ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണു സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അനിമോന് വാടകയ്ക്കെടുത്ത കാര്‍ പാപ്പച്ചന് ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം.
പാപ്പച്ചന് ബാങ്കില്‍ ഇട്ടിരുന്ന തുകയുടെ പകുതിയോളം പണം വ്യാജ ഒപ്പിട്ട് സരിതയും അനൂപും ചേര്‍ന്ന് വായ്പയായി എടുത്തിരുന്നു. പാപ്പച്ചന് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പണം തട്ടിയത്. ഈ പണം ഉപയോഗിച്ചാണ് അനിയെ നിയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായ അനിയെ രണ്ടുലക്ഷം പ്രതിഫലമായി നല്‍കാം എന്നു വാഗ്ദാനം ചെയ്താണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്.
ഇതുപ്രകാരം അനി ജൂണ്‍ 19ന് ആസിഫ് എന്നയാളില്‍ നിന്ന് വാടകക്കെടുത്ത കാര്‍ പാപ്പച്ചന് ഉപയോഗിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിന് തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളാണ് പാപ്പച്ചന്. പാപ്പച്ചന് സൈക്കിളിലേ യാത്ര ചെയ്യൂവെന്നും പ്രതികള്‍ക്ക് നന്നായി അറിയാമായിരുന്നു.
ജൂണ്‍ 19ന് പാപ്പച്ചന്റെ സൈക്കിളിലേക്ക് നീല നിറത്തിലുള്ള വാഗണ്‍ആര്‍ കാര്‍ ചെന്നിടിക്കുന്നതിന്റെ സിസിടിവി വീഡിയോ അന്നുതന്നെ പോലീസിന് കിട്ടിയിരുന്നു. എന്നാല്‍, അപ്പോഴും ഇത് ആസൂത്രിതമാണെന്ന് ആരും കരുതിയില്ല. കാറിന്റെ കളറും നമ്പറുമെല്ലാം നോക്കി ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് കൊണ്ടു വന്നപ്പോഴും കൊലപാതകമാണെന്ന സൂചനകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
മുത്തൂറ്റ് മിനി ഗോള്‍ഡ് ബ്രാഞ്ചില്‍ ഒരു കോടിയോളം വരുന്ന തുക പാപ്പച്ചന് നിക്ഷേപമുണ്ടായിരുന്നുവെന്ന് മക്കള്‍ മനസിലാക്കി. മക്കളും ബന്ധുക്കളുമായി പിണങ്ങി കഴിയുന്ന പാപ്പച്ചന് തന്റെ സമ്പാദ്യത്തിന് ആരെയും നോമിനി വച്ചിരുന്നില്ല.
പാപ്പച്ചന്റെ പണം അന്വേഷിച്ച് ചെന്ന മക്കളോട് പാപ്പച്ചന്റെ നിക്ഷേപത്തുകയില്‍ നിന്ന് പകുതിയോളം മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വായ്പയായി എടുത്തിട്ടുണ്ടെന്ന് മാനേജരും അക്കൗണ്ടന്റും അറിയിച്ചു. ഇത്ര വലിയ തുക ആര്‍ക്ക് വേണ്ടിയാണ് പിതാവ് എടുത്തത് എന്നറിയാന്‍ വേണ്ടി ബന്ധുക്കളോടും പരിചയക്കാരോടും മക്കള്‍ അന്വേഷണം നടത്തി.
ഒരു പൈസ പോലും വെറുതെ ആര്‍ക്കും നല്‍കുന്നയാളല്ല പാപ്പച്ചന്. ആ സ്ഥിതിക്ക് പണം എവിടെ പോയി എന്ന് മക്കള്‍ക്ക് സംശയം ഉയര്‍ന്നു. അങ്ങനെ മകള്‍ കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. കമ്മിഷണര്‍ വിവേക് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഒരു വലിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബാങ്കില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പാപ്പച്ചന്റെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് പണം തട്ടിയത് വ്യാജ ഒപ്പിട്ടാണെന്ന് വ്യക്തമായി. ഒരു പാട് ഒപ്പ് രേഖപ്പെടുത്തേണ്ട സ്ഥലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
മാനേജര്‍ സരിതയും ക്രിമിനലായ അനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് കാള്‍ രേഖകളില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് അനിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇതിലേക്ക് പണം എത്തിയത് കണ്ടെത്തി. കൃത്യം ആസൂത്രണം ചെയ്യാന്‍ വേണ്ടി അനിയും സരിതയും രണ്ട് പുതിയ സിം കാര്‍ഡുകള്‍ എടുത്തിരുന്നു.
ഇത് ഉപയോഗിച്ചാണ് ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നത്. ഈ സിം കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തതാണ് വഴിത്തിരിവായത്. വിശദമായ ചോദ്യം ചെയ്യലില്‍ കൊല ആസൂത്രണം ചെയ്തത് പ്രതികള്‍ പോലീസിനോട് പറയുകയായിരുന്നു.







