കോട്ടയം ജില്ലയിൽ നാളെ (08 /08/2024) വാകത്താനം, പുതുപ്പള്ളി, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ (08 /08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട, മറ്റപ്പള്ളി മാറ്റ് കമ്പനി ട്രാൻസ്ഫോർമറുകളിൽ നാളെ ( 08/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (08-08-2024) മരം മുറിക്കുന്നതിനായി 11 kV ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ ഇടമല, കുരിശുപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കടുവാക്കുഴി, വെട്ടിയിൽ എന്നീ ഭാഗങ്ങളിൽ നാളെ (08-08-24 വ്യാഴാഴ്ച ) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ 110 Kv സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (08/08/24) 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എന്നീ മടുക്കംമൂട്, ഇടിമണ്ണിക്കൽ, കളരിക്കൽ, വെരൂർ, അലുമിനിയം, ഇൻഡസ്, നടക്കപ്പാടം, കുര്യച്ചൻപടി, ചൂരനോലി, ഏലംകുന്ന്,പങ്കിപ്പുറംNo.1,No.2, ട്രാൻസ്‌ഫോർമറുകളിൽ നാളെ (08-08-2024) 9 മുതൽ 5 വരെയും മാവേലിപ്പാടം, കുളങ്ങരപ്പടി, എട ത്രക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ ,മാങ്ങാനം ടെമ്പിൾ , നടേപ്പാലം , പാലാഴി, സ്കൈലൈൻ, മേനാശേരി, മുക്കാട് , കൈപ്പനാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (08/08/24) LT ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ പെരിങ്ങാലി, കോലാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, എണ്ണക്കാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 8/08/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.