
പാരിസ് : ഒളിംപിക് വില്ലേജിൽനിന്ന് അധികൃതരുടെ സമ്മതം കൂടാതെ പുറത്തുപോയ പാരഗ്വായ് നീന്തൽ സംഘത്തിലെ സൂപ്പർ താരം ലുവാന അലോൻസോയെ ടീമിൽ നിന്നു പുറത്താക്കി.
ടീം അധിക്യതരെ അറിയി ക്കാതെ, ഒളിംപിക് വില്ലേജിനു പുറത്തുള്ള ഡിസ്‌നിലാൻഡ് ചുറ്റിക്കാണാൻ പോയതാണ് ലുവാനയ്ക്കു കുരുക്കായത്.
ഇരുപതുകാരിയായ ലുവാന, വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ മത്സരിച്ചിരുന്നെങ്കിലും സെമിഫൈനൽ കാണാതെ പുറത്തായി .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെ നീന്തൽ കരിയർ അവസാനിപ്പിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. തുടർ ന്നാണ് വില്ലേജിൽനിന്നു ‘മുങ്ങിയ’ ലുവാന നഗരം ചുറ്റാൻ പോയത്.
അച്ചടക്കലംഘനം നടത്തിയെന്നു കാട്ടിയാണു ലുവാനയെ ടീമിൽനിന്നു പുറത്താക്കിയത്.
സംഭവത്തിൽ ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നാ ലെ തന്നെ ആരും ടീമിൽനിന്നു പുറത്താക്കിയിട്ടില്ലെന്നും എല്ലാം വെറും ആരോപണങ്ങൾ മാത്രമാണെന്നും ലുവാന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.