Spread the love

 

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശികളായ റെജുവൽ ഹക്ക്, എം ഡി സരിഫ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും റെയിൽവേ പൊലീസും സംയുക്തമായി ചേർന്നായിരുന്നു പരിശോധന. സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എഇഐ (ജി) നിർമലൻ തമ്പി, സിഇഒമാരായ ശ്രീനാഥ്, അജിത്, അനീഷ്, സൂരജ്, ജൂലിയൻ, അഭിരാം, ഡബ്ല്യുസിഇഒമാരായ ജാസ്മിൻ, നിജി എന്നിവർ പങ്കെടുത്തു.