Spread the love

ബംഗളൂരു: കർണാടകയിൽ ഉരുൾപ്പൊട്ടലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ ഒരു മൃതദേഹം കണ്ടെത്തി.

video
play-sharp-fill

ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങൽ വിദഗ്ദനായ ഈശ്വർ മൽപ്പെയാണ് മൃതദേഹം കണ്ടെത്തിയന്ന കാര്യം അറിയിച്ചത്.

അതേസമയം, അർജുനായി തെരച്ചിൽ പുനരാരംഭിക്കാൻ കർണാടക ഹൈക്കോടതി നിർദേശം നൽകി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തെരച്ചിൽ നിർത്തിയതെന്ന സർക്കാർ വാദത്തെ തള്ളിക്കൊണ്ടാണ് തെരച്ചിൽ പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. തെരച്ചിൽ പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്നും മോശം കാലാവസ്ഥയെ തുടർന്ന് താത്ക്കാലികമായി മാത്രമാണ് തെരച്ചിൽ നിർത്തിവച്ചിരിക്കുന്നതെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കോടതി ഉത്തരവ് വന്നെങ്കിലും തെരച്ചിൽ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ കർണാടക സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തൃശൂരിൽ നിന്ന് ഡ്രഡ്ജർ കൊണ്ടുവരുന്നതിൽ കേരളം ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ അർജുന്റെ കുടുംബത്തെ അറിയിച്ചു.