video
play-sharp-fill
കാപ്പ നിയമം പ്രകാരം ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് നാടുകടത്തി: നിയമം ലംഘിച്ച് തിരിച്ചെത്തി കഞ്ചാവ് വിൽപ്പന, പ്രതി അറസ്റ്റിൽ

കാപ്പ നിയമം പ്രകാരം ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് നാടുകടത്തി: നിയമം ലംഘിച്ച് തിരിച്ചെത്തി കഞ്ചാവ് വിൽപ്പന, പ്രതി അറസ്റ്റിൽ

തൃശൂർ: കാപ്പ നിയമ പ്രകാരം നാടു കടത്തിയ പ്രതി കഞ്ചാവുമായി പിടിയിൽ. എടത്തിരുത്തി സ്വദേശി ജിനേഷ് (36) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയിരുന്നു.

നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group