video
play-sharp-fill
വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും: അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കൂൾ പുനർ നിർമ്മിക്കും: മന്ത്രി വി. ശിവൻകുട്ടി

വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും: അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കൂൾ പുനർ നിർമ്മിക്കും: മന്ത്രി വി. ശിവൻകുട്ടി

 

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി എടുക്കും.

 

ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമത്തിലും പണിയുമെന്നും ഉറപ്പ് പറഞ്ഞു.

 

ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group