play-sharp-fill
കെവിൻ കൊലക്കേസ്; നിർണായക വിവരങ്ങൾ പുറത്ത്.

കെവിൻ കൊലക്കേസ്; നിർണായക വിവരങ്ങൾ പുറത്ത്.

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കെവിനെ ഭാര്യാസഹോദരൻ ഷാനു കൊലപ്പെട്ടുത്തുകയായിരുന്നെന്ന് പോലീസ് നിഗമനം. എന്നാൽ ഷാനു ഇത് നിഷേധിക്കുകയാണ് ചെയ്തത്. കാറിൽ കൊണ്ടുപോകുന്നതിനിടെ കെവിൻ രക്ഷപ്പെട്ടുകയായിരുന്നെന്നും പിന്നീട് കണ്ടെത്താനായില്ലന്നും, രക്ഷപ്പെട്ട് ഓടുമ്പോൾ തോട്ടിൽ വീണ് മുങ്ങി മരിച്ചതാകാമെന്നും ഷാനു പോലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം കെവിന്റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് അരയ്‌ക്കൊപ്പം വെള്ളമേ ഉള്ളൂവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്നതിനാൽ ഷാനുവിന്റെ മൊഴി വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല. കെവിൻ കൊലപാതകക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയും അഞ്ചാം പ്രതിയായ നീനുവിന്റെ പിതാവ് ചാക്കോയും ചേർന്നാണ് തട്ടിക്കൊണ്ട് പോയതടക്കമുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തത് എന്നാണ് പോലീസ് നിഗമനം. കെവിന്റെ മരണത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഷാനുവിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഇതിനിടെയാണ് കെവിനിനേയും ബന്ധു അനീഷിനേയും തട്ടിക്ക് പോയത് പോലീസ് അറിവോടെയന്ന് സമർഥിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നത്.

നീനുവിന്റെ സഹോദരൻ ഷാനുവിന്റേതെന്ന് കരുതുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. കെവിനും തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും എന്നാൽ കെവിൻ രക്ഷപ്പെട്ടെന്നും പോലീസിനോടെന്ന് കരുതുന്ന ഫോൺ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ സംഭാഷണത്തിൽനിന്ന്

സാനു : പറ സാറേ. കേട്ടോ, മറ്റവൻ (കെവിൻ) നമ്മുടെ കയ്യിൽനിന്നു ചാടിപ്പോയി. അവൻ ഇപ്പോൾ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

സാനു: (നീരസത്തോടെ) ഏ… എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാൻ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാൻ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങൾ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങൾ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യിൽ എത്തിച്ചു തരാം.

ഓകെ? പിന്നെ വീട്ടിൽ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകർത്തു.

സാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോൺടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാൻ പറ്റുവാണെങ്കിൽ… തരിക. ഞാൻ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാൻ ചെയ്തു തരാം, സാനു.

സാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാൻ ചെയ്തുതരാം.

സാനു : ഓകെ.