തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രോഗിയും ഒപ്പമുള്ളവരും ലിഫ്റ്റില്‍ കുടുങ്ങി ; പുറത്തെടുത്തത് ഒന്നര മണിക്കൂറിന് ശേഷം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രോഗിയും ഒപ്പമുള്ളവരും ലിഫ്റ്റില്‍ കുരുങ്ങി.

video
play-sharp-fill

ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഒപ്പമുണ്ടായിരുന്നരും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റില്‍ കുരുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റില്‍ കുരുങ്ങിയവരെ പുറത്തിറങ്ങാൻ കഴിഞ്ഞത്.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാൻ കഴിഞ്ഞില്ല. ലിഫ്റ്റ് സ്ഥാപിച്ച കമ്ബനിയിലെ ജീവനക്കാരെത്തിയാണ് അകപ്പെട്ടവരെ പുറത്തെടുത്തത്. രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചർ ലിഫ്റ്റിന്‍റെ വാതിലില്‍ തട്ടിയ ശേഷമാണ് വാതില്‍ തുറക്കാൻ കഴിയാതെയായത്. മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച പുതിയ ലിഫ്റ്റിലാണ് തകരാർ സംഭവിച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗികള്‍ കുരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group