Spread the love

കോട്ടയം: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു.

video
play-sharp-fill

മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കുട്ടികൾ സ്കൂളിലേക്ക് പുറപ്പെട്ട് പകുതി വഴി എത്തിയപ്പോഴാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 7:20 ഓടുകൂടിയാണ് അവധി പ്രഖ്യാപിച്ചത്. ദൂരെയുള്ള സ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികൾ പലരും സ്കൂളിലേക്ക് പുറപ്പെട്ടിരുന്നു.
അവധി പ്രഖ്യാപിച്ചതോടുകൂടി എല്ലാവരും മടക്കയാത്രയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group