കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി കാത്തിരിക്കെയാണ് നിയാസ് പ്രതിയായത്.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കെ. എസ്. ആർ. ടി. സി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് കെവിൻ കൊലപാതകക്കേസിൽ നിയാസ് പ്രതിയായത്. കെ. എസ്. ആർ. ടി. സിയിൽ ഡ്രൈവറായിരുന്ന നിയാസിന്റെ പിതാവ് നാസിറുദ്ദീൻ ഒരു മാസം മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. നീനുവിന്റെ മാതാവ് രഹ്നയുടെ മൂത്ത സഹോദരനാണ് നാസിറുദ്ദീൻ.
ഇദ്ദേഹം മരിച്ചതോടെ കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി ആശ്രിതനിയമനത്തിനുള്ള അപേക്ഷ നിയാസ് സമർപ്പിച്ചിരുന്നു. ഇതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി ഇയാൾ ഏതാനും ദിവസം മുൻപ് തെന്മല പൊലീസ് സ്റ്റേഷനിലെത്തി.
ഡി. വൈ. എഫ്. ഐ ഇടമൺ-34 യൂണിറ്റ് പ്രസിഡന്റായിരുന്ന നിയാസ് ഒട്ടേറെ അടിപിടി സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ പരാതികളെല്ലാം കേസാക്കാതെ നോക്കാൻ ഇയാൾക്കു കഴിഞ്ഞതായി നാട്ടുകാർ പറയുന്നു.