രാഷ്ട്രീയ നിയമനം നേടിയവർക്കും മന്ത്രിമാരുടെ പഴ്‌സണൽ സ്‌റ്റാഫിന് ഉൾപ്പെടെ സിപിഎമ്മിൻ്റെ ക്ലാസ് :വിവിധ പ്രശ്നങ്ങളുണ്ടാകുമ്പോൾ സർക്കാരിനും പാർട്ടിക്കും മോശമാകാത്ത വിധത്തിൽ എങ്ങനെ കൈകാര്യം ചെയ്യണം, മാധ്യമങ്ങളെ എങ്ങനെ നേരിടണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസ്.

Spread the love

 

തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്സനൽ സ്റ്റ‌ാഫിലും വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തും രാഷ്ട്രീയ നിയമനം നേടിയവർക്ക് സിപിഎം വക ‘മാനേജ്മെന്റ് ക്ലാസ്. കഴിഞ്ഞ ദിവസം ജഗതിയിലെ സഹകരണ ഭവനിലായിരുന്നു വിദേശ പരിശീലകനെ ഉൾപ്പെടെ പങ്കെടുപ്പിച്ചുള്ള പരിശീലനം മന്ത്രിമാരുടെ

video
play-sharp-fill

ഓഫിസിന്റെയും വിവിധ സ്ഥാപനമേധാവികളുടെയും പ്രവർത്തനം ജനങ്ങളെ അകറ്റുന്നതാണെന്നും അത് തിരഞ്ഞെടുപ്പിലടക്കം തി രിച്ചടിയായെന്നും പാർട്ടി യോഗങ്ങളിൽ വിമർശനം ഉയർന്ന സാഹചര്യ ത്തിൽക്കൂടിയാണ് പാർട്ടി ക്ലാസ്.

വിവിധ പ്രശ്നങ്ങളുണ്ടാകു മ്പോൾ സർക്കാരിനും പാർട്ടിക്കും മോശമാകാത്ത വിധത്തിൽ എങ്ങനെ കൈകാര്യം ചെയ്യണം, മാധ്യമ ങ്ങളെ എങ്ങനെ നേരിടണം, പൊതുജന സമ്പർക്കം, വിമർശനങ്ങളും ചോദ്യങ്ങളുമുയർന്നാൽ എങ്ങനെ പ്രതികരിക്കണം തുടങ്ങിയ വിഷയ ങ്ങളിലായിരുന്നു ക്ലാസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ പാർട്ടി നേതൃത്വവുമായി ബന്ധമുള്ള ഓസ്ട്രേലിയൻ പരിശീലക നൊപ്പം പിആർഡി ഡയറക്ട‌ർ ടി. വി.സുഭാഷ് അടക്കമുള്ളവരും ക്ലാ സെടുത്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, സം സ്‌ഥാന സെക്രട്ടേറിയറ്റ് അംഗം പി. കെ.ബിജു തുടങ്ങിയ നേതാക്കളും ക്ലാസിന്റെ മേൽനോട്ടക്കാരായി ഉണ്ടായിരുന്നു.

ഔദ്യോഗിക വാഹനം ഒഴിവാക്കി വരണമെന്നായിരുന്നു ക്ലാസിനെത്തിയവർക്കുള്ള നിർദേശം രേഖാമൂലമുള്ള അറിയിപ്പോ പരിപാടി നോട്ടിസോ ഉണ്ടായിരുന്നില്ല. മന്ത്രിയുടെ ഓഫിസിലെ പ്രൈവറ്റ് സെക്രട്ടറിയും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും അടക്കമു ള്ളവർ പങ്കെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തിൽ പങ്കാളിയാകേണ്ടതെങ്ങനെയെന്ന സംബന്ധിച്ചും സാംസ്കാരിക സ്‌ഥാപന മേധാവികൾക്ക് തിര ഞ്ഞെടുപ്പിനു മുൻപ് സിപിഎം പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.