അമീബിക് മസ്തിഷ്‌ക ജ്വരം; വിദേശത്തുനിന്ന് മരുന്നെത്തിക്കും; ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും

Spread the love

തിരുവനന്തപുരം : അമീബിക് മസ്തിഷ്കജ്വരത്തിനുള്ള മരുന്ന് വിദേശത്ത് നിന്ന് ഇന്നെത്തും. ജർമ്മനിയില്‍ നിന്നാണ് ജീവൻ രക്ഷാ മരുന്നായ മില്‍റ്റിഫോസിൻ എത്തിക്കുന്നത്.

video
play-sharp-fill

മരുന്ന് ഇന്ന് തിരുവനന്തപുരത്തെത്തും. കൂടുതല്‍ ബാച്ച്‌ മരുന്നുകള്‍ വരും ദിവസങ്ങളില്‍ എത്തിക്കാനും നടപടികളായിട്ടുണ്ട്.

നേരത്തെ, അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 14 വയസുകാരന്‍റെ ജീവൻ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. രോഗം നേരത്തെ തിരിച്ചറിയാൻ സാധിച്ചതാണ് കുട്ടിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ഡോ.അബ്ദുള്‍ റൗഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ രോഗം തിരിച്ചറിഞ്ഞതാണ് ഗുണകരമായത്. ജർമനിയില്‍ നിന്നുള്ള മരുന്ന് ആരോഗ്യ വകുപ്പ് എത്തിച്ചു നല്‍കിയെന്നും അത് കുട്ടിക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്ത് ഇതുവരെ ഈ രോഗം ബാധിച്ച 8 പേരാണ് രോഗ വിമുക്തി നേടിയതെന്നും രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം രോഗ വിമുക്തി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിക്കാണ് രോഗം ഭേദമായത്. 97 ശതമാനം മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.