play-sharp-fill
അമ്മയും മകനും മരിച്ച നിലയില്‍ ; അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം

അമ്മയും മകനും മരിച്ച നിലയില്‍ ; അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് കോട്ടായില്‍ അമ്മയും മകനും മരിച്ച നിലയില്‍. അമ്മ ചിന്ന, മകന്‍ ഗുരുവായൂരപ്പന്‍ (45) എന്നിവരാണ് മരിച്ചത്. ചിന്ന അസുഖബാധിതയായിരുന്നു.

വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകന്‍ ഗുരുവായൂരപ്പന്റെ മൃതദേഹം കണ്ടത്. അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. ഗുരുവായൂരപ്പന്‍ അവിവാഹിതനാണ്. മരണകാരണം ഉറപ്പുവരുത്തുന്നതിനായി രണ്ടു മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.