play-sharp-fill
മകന്‍റെ ഭാര്യയിൽനിന്ന് വാങ്ങിയ പണം തിരികെ നൽകാത്തതിനെ ചൊല്ലി തർക്കം; ഭർത്താവ്​ രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

മകന്‍റെ ഭാര്യയിൽനിന്ന് വാങ്ങിയ പണം തിരികെ നൽകാത്തതിനെ ചൊല്ലി തർക്കം; ഭർത്താവ്​ രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

അടിമാലി: മകന്‍റെ ഭാര്യയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭർത്താവ്​ രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വാളറ അഞ്ചാംമൈൽ ആദിവാസി കോളനിയിലാണ് സംഭവം.

അഞ്ചാംമൈൽ കാരിനെല്ലിക്കൽ ജലജയാണ്​ (39) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തൈപ്പറമ്പിൽ ബാലകൃഷ്ണനെ (57) അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയും മക്കളുമുള്ള ബാലകൃഷ്ണൻ മൂന്നുവർഷം മുമ്പാണ് ജലജയെ വിവാഹം കഴിച്ചത്. ബാലകൃഷ്ണന്റെ ആദ്യവിവാഹ ബന്ധത്തിലുള്ള മകന്‍റെ ഭാര്യയിൽനിന്ന്​ ജലജ 15,000 രൂപ കടം വാങ്ങിയിരുന്നു. ഇത്​ തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. വയറിലാണ് കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി നടന്ന സംഭവം ഞായറാഴ്ചയാണ് പുറംലോകം അറിഞ്ഞത്. അടിമാലി എസ്.എച്ച്.ഒ പ്രിൻസ് ജോസഫ്, എസ്.ഐ ജിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ബാലകൃഷ്ണനെ സംഭവസ്ഥലത്തു നിന്ന്​ അറസ്റ്റ് ചെയ്യുകയായിരുന്നു.