play-sharp-fill
റഷ്യയില്‍ യുക്രെയിനുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; ജീവൻ നഷ്‌ടമായത് 22കാരന്; നിർബന്ധിച്ച്‌ യുദ്ധത്തില്‍ പങ്കെടുപ്പിച്ചതാണെന്ന് കുടുംബാംഗങ്ങള്‍

റഷ്യയില്‍ യുക്രെയിനുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; ജീവൻ നഷ്‌ടമായത് 22കാരന്; നിർബന്ധിച്ച്‌ യുദ്ധത്തില്‍ പങ്കെടുപ്പിച്ചതാണെന്ന് കുടുംബാംഗങ്ങള്‍

മോസ്‌കോ: റഷ്യയില്‍ യുക്രെയിനെതിരെ മുൻനിരയില്‍ യുദ്ധം ചെയ്യുകയായിരുന്ന 22കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.

ഹരിയാന സ്വദേശിയായ രവി മൗൻ ആണ് മരിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി രവിയുടെ കുടുംബത്തോട് മരണവിവരം അറിയിച്ചു.

എന്നാല്‍ എന്ത് സാഹചര്യത്തിലാണ് രവി മൗൻ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇയാളെക്കുറിച്ച്‌ കുടുംബാംഗങ്ങള്‍ക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22കാരനായ രവിയെ യുക്രെയിനെതിരെ നിർബന്ധിച്ച്‌ യുദ്ധത്തില്‍ പങ്കെടുപ്പിച്ചതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഹരിയാനയിലെ കൈഥല്‍ ജില്ലയിലെ മട്ടൗർ ഗ്രാമവാസിയാണ് രവി മൗൻ. മാർച്ച്‌ 12നാണ് കുടുംബവുമായി ഒടുവില്‍ ബന്ധപ്പെട്ടത്.

റഷ്യയില്‍ ഒരു ഡ്രൈവറുടെ ജോലി വാങ്ങിത്തരാം എന്ന ഉറപ്പിലാണ് ഏജന്റ് രവിയെ കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നുണ്ട്.