
അങ്കോല: കർണാടകയില്‍ അങ്കോലയില്‍ മണ്ണിടിച്ചിലുണ്ടായി കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.
ഗംഗാവാലി പുഴയില്‍ ലോറിയുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും സ്കൂബ ഡൈവർമാർക്ക് പുഴയിലേക്കിറങ്ങാൻ സാധിച്ചില്ല. ശക്തമായ അടിയൊഴുക്കാണ് കാരണം. ഐബോർഡ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനായി ഡ്രോണ്‍ ബാറ്ററിയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇതുവഴി ലോറി കണ്ടെത്താനുള്ള ശ്രമങ്ങളും രക്ഷാപ്രവർത്തകർ ആരംഭിക്കും.
ലോറിക്കുള്ളില്‍ മനുഷ്യസാന്നിധ്യം ഉണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക.
റഡാര്‍ പരിശോധനയില്‍ ട്രക്കിനുള്ളില്‍ അർജുൻ ഉണ്ടെന്ന സൂചന ലഭിച്ചാല്‍ ഇക്കാര്യം പുഴയില്‍ പരിശോധന നടത്തുന്ന നാവിക സംഘത്തെ അറിയിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐബോർഡ് ഡ്രോണ്‍ റഡാർ സംവിധാനം നേരത്തെ ഉപയോഗിച്ചത് സിക്കിമിലെ പ്രളയ ഭൂമിയിലാണ്. മണ്ണിടയില്‍ കുടുങ്ങിക്കിടന്ന മനുഷ്യരെയും വാഹനങ്ങളെയും അന്ന് കണ്ടെത്തിയത് ഈ റഡാർ പരിശോധന വഴിയായിരുന്നു. സിക്കിമില്‍ ഉപയോഗിച്ച് വിജയിച്ച സംവിധാനമാണ് അങ്കോലയിലും എത്തിക്കുന്നത്.
36 വാഹനങ്ങളും 16 മൃതദേഹങ്ങളും മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തിരുന്നതായാണ് ഡ്രോണിന്റെ നിർമാതാക്കള്‍ അവകാശപ്പെടുന്നത്.
ലോറി പുഴയില്‍ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്‌സ് എത്തിയിട്ടുണ്ട്. ഡിങ്കി ബോട്ടുകള്‍ ഉപയോഗിച്ച് നാവികസേനാംഗങ്ങള്‍ സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചു.