Spread the love

കോട്ടയം : മൂലേടത്ത് വർക്ക്ഷോപ്പിനുള്ളിൽ നിർത്തിയിട്ട ജീപ്പിന് തീ പിടിച്ച് ജീപ്പും ഓട്ടോറിക്ഷയും കത്തി നശിച്ചു.

video
play-sharp-fill

ജീപ്പ് പൂർണമായും ഓട്ടോ ഭാഗികമായും ആണ് കത്തി നശിച്ചത്. കോട്ടയം മൂലേടം കൊല്ലാട് കുന്നമ്പള്ളിയിൽ വർക്ക്ഷോപ്പിലാണ് സംഭവം.

കുന്നമ്പള്ളി കുറ്റിയിൽ വീട്ടിൽ സിബി കുര്യൻ്റെ വീട്ടുമുറ്റത്തെ വർക്ക്ഷോപ്പിൽ നിർത്തിയിട്ട ജീപ്പാണ് പൂർണമായും കത്തിനശിച്ചത്. ജീപ്പിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും ഭാഗീകമായി തീ പിടിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 10.15 ഓടെ വർക്ക് ഷോപ്പ് ഉടമയും, ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്താണ് അപകടം നടന്നത്.  വർക്ക് ഷോപ്പിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അഗ്നിരക്ഷാ സേനെയെത്തി തീ അണയ്ക്കുകയായിരുന്നു.

രണ്ടു ലക്ഷം രൂപയിൽ അധികം നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.