Spread the love

മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് പുറത്തു വച്ച്‌ ഭാര്യ മാതാവിനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ സ്വദേശി ശാന്തക്കാണ് കുത്തേറ്റത്.

video
play-sharp-fill

മകളുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹമോചന കേസിനായാണ് ഇവര്‍ കോടതിയിലെത്തിയത്. വ്യക്തി വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. ശാന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിടിയിലായ ബൈജു കത്തിയും വാളുമായാണ് കോടതിക്ക് സമീപത്ത് എത്തിയതെന്നാണ് വിവരം. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ വധശ്രമ കുറ്റവും മാരകായുധങ്ങള്‍ കൈവശം വെച്ച കുറ്റവും ചുമത്തി കേസെടുക്കുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group