കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴില്‍ കുക്ക് തസ്തികയിൽ ഒഴിവ്; വർക്കിംഗ് വിമണ്‍സ് ഹോസ്റ്റലിലേക്കാണ് നിയമനം, താമസിച്ചു ജോലി ചെയ്യാൻ താല്‍പര്യമുള്ള വനിതകള്‍ക്ക് മുൻഗണന, അഭിമുഖം ജൂലൈ 26 ന് ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍

Spread the love

കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴില്‍ കുക്ക് തസ്തികയിൽ ഒരൊഴിവ്.

കോട്ടയം ഗാന്ധിനഗറില്‍ പ്രവർത്തിക്കുന്ന വർക്കിംഗ് വിമണ്‍സ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിനെ നിയമിക്കുന്നു.

താമസിച്ചു ജോലി ചെയ്യാൻ താല്‍പര്യമുള്ള വനിതകള്‍ക്ക് മുൻഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍പര്യമുള്ളവർ ജൂലൈ 26 ന് രാവിലെ 10.30 ന് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍ വെച്ച്‌ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.

ഫോണ്‍: 0481-2961775