Spread the love

തിരുവനന്തപുരം: ജോലിയില്‍ നിന്നു പിരിച്ചുവിട്ട പോലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു.

video
play-sharp-fill

മുൻ അയിരൂർ ഇൻസ്പെക്ടർ ജയസനിലിനെയാണ് പോലീസ് കോട്ടേഴ്സിലെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

സർവീസില്‍ നിന്നും പിരിച്ചുവിട്ടുവെങ്കിലും പാളയത്തുള്ള പോലീസ് ക്വാർട്ടേഴ്സ് ഇയാള്‍ ഒഴിഞ്ഞിരുന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ ഇയാളുടെ ഭാര്യയാണ് സുഹൃത്തുക്കളെ വിളിച്ച്‌ വിവരം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ്യൂസിയം പോലീസെത്തി ക്വാർട്ടേഴ്സിന്‍റെ വാതില്‍ തുറന്നു അകത്തുകയറുമ്പോഴാണ് അബോധാവസ്ഥയില്‍ ജയസനിലിനെ കണ്ടെത്തുന്നത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.