Spread the love

തിരുവനന്തപുരം: എം.ഡി.എം.എ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍.

video
play-sharp-fill

പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29)വിനെയാണ് തുമ്പ പൊലീസ് കഴക്കൂട്ടത്ത് നിന്നും അറസ്റ്റ് ചെയ്തത്.

150 ഗ്രാം എം.ഡി.എം.എയും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. അതേസമയം, എം.ഡി.എം.എ വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പൊലീസിൻറെ കണ്ണു വെട്ടിച്ച്‌ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളുരുവില്‍ നിന്നും കഴക്കൂട്ടത്ത് എത്തിച്ചാണ് അയാള്‍ ലഹരി കച്ചവടം നടത്താൻ ശ്രമിച്ചത്. മൈസുൂരു – കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാള്‍ കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയില്‍ എം.ഡി.എം.എ. കൈമാറാൻ കാത്തു നില്‍ക്കുമ്പോഴാണ് പൊലീസിൻറെ പിടിയിലായത്.

ഇയാളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ നാലര ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.