play-sharp-fill
മലങ്കരസഭ ഗുരു രത്‌നം ഫാ. ഡോ. ടി.ജെ ജോഷ്വാ അന്തരിച്ചു; വിടവാങ്ങിയത് കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരു

മലങ്കരസഭ ഗുരു രത്‌നം ഫാ. ഡോ. ടി.ജെ ജോഷ്വാ അന്തരിച്ചു; വിടവാങ്ങിയത് കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ഡോ. ടി.ജെ ജോഷ്വാ(95) നിര്യാതനായി.

മലങ്കരസഭ ഗുരു രത്‌നം എന്നറിയപ്പെട്ട വൈദികനാണ് വിടവാങ്ങിയത്.
കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരു കൂടിയാണ് അദ്ദേഹം.


സര്‍വമതങ്ങളാലും ആദരിക്കപ്പെടുന്ന സമാനതകളില്ലാത്ത ആചാര്യ ശ്രേഷ്ഠനായിരുന്നു അദ്ദേഹം. കുറിച്ചി മന്ദിരം കവലയ്ക്കു സമീപമുള്ള വീട്ടിലായിരുന്നു താമസം. പത്തനംതിട്ട കോന്നി തെക്കിനേത്ത് ജോണിന്റെയും റേച്ചലിന്റെയും മകനായി 1929 ഫെബ്രുവരി 13ന് ജനനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ് കോളജില്‍ ഇന്റര്‍മീഡിയറ്റ് പഠനം, ആലുവ യുസി കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിഎ, കൊല്‍ക്കത്ത ബിഷപ്‌സ് കോളജില്‍ നിന്ന് ബിഡി, അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ്ടിഎം ബിരുദം, ജറുസലമിലെ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണപഠനവും നടത്തിയിട്ടുണ്ട്.

1956 ലാണു അദ്ദേഹം വൈദികനായത്. 1954 മുതല്‍ 2017 വരെ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകന്‍ ആയിരുന്നു. 64 വര്‍ഷമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി വരുന്നിരുന്നു.

65 പുസ്തകങ്ങള്‍ ഇതിനോടകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള മനോരമയിലെ ഇന്നത്തെ ചിന്താവിഷയം എന്ന പംക്തിയും പതിറ്റാണ്ടുകള്‍ അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്.

ആരോഗ്യവകുപ്പില്‍ ഡയറക്ടര്‍ ആയിരുന്ന ഭാര്യ മറിയാമ്മ 2007ല്‍ വാഹന അപകടത്തില്‍ മരിച്ചു. മക്കള്‍: പ്രഫ. ഡോ. റോയി(അമേരിക്ക), ഗൈനക്കോളജിസ്റ്റ് ഡോ. രേണു.