play-sharp-fill
തെരഞ്ഞെടുപ്പിൽ തോറ്റ സി പിഎമ്മിന് എസ്.എൻ.ഡി.പിയോടും ക്രൈസ്‌തവ സഭകളോടും അവഗണനയെന്ന് എൻ. ഡി എ:

തെരഞ്ഞെടുപ്പിൽ തോറ്റ സി പിഎമ്മിന് എസ്.എൻ.ഡി.പിയോടും ക്രൈസ്‌തവ സഭകളോടും അവഗണനയെന്ന് എൻ. ഡി എ:

 

ത്യശൂർ :ലോക്സഭാ തിരഞ്ഞെ ടുപ്പിൽ തോറ്റതിന് എസ്‌എൻഡിപിയുടെയും ക്രൈസ്‌തവ സഭക ളുടെയും നെഞ്ചത്തു കയറുന്നതിലൂടെ ഒന്നും തിരുത്തില്ലെന്നു പ്രഖ്യാപിക്കുകയാണു സിപിഎം എന്നുഎൻഡിഎ സംസ്ഥാന നേത്യയോഗത്തിൽ വിമർശനം.

ബിജെപി സംസ്‌ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും ബിഡിജെഎ സ് സംസ്‌ഥാന പ്രസിഡന്റ് തു ഷാർ വെള്ളാപ്പള്ളിയുമടക്കം 8 പാർട്ടികളുടെ സംസ്‌ഥാന നേത്യത്വം പങ്കെടുത്ത യോഗത്തിലാണു വിമർശനം. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷവും സിപി എം മുസ്ലിം പ്രീണനം തുടരുന്നു. സമസ്ത ഉൾപ്പെടെയുള്ളവരോ ടു മൃദുസമീപനവും എസ്.എൻ ഡിപി, ക്രൈസ്ത‌വ സഭകൾ എന്നിവരോടു കടുത്ത അവഗണനയും തുടരുകയാണു മുഖ്യമന്ത്രി യും സിപിഎമ്മും.


കൊയിലാണ്ടി ഗുരുദേവ കോള ജിൻ്റെ പ്രിൻസിപ്പലിനെ എസ്എഫ്‌.ഐ ആക്രമിച്ച സംഭവത്തിൽ : മുഖ്യമന്ത്രി നടത്തിയ പ്രതികര ണം അവർ ഒന്നും തിരുത്താൻ പോകുന്നില്ല എന്നതിനു തെളി വാണ്. കോഴിക്കോട്ടെ പിഎ സ്‌സി മെംബർ കോഴയ്ക്കു പി ന്നിൽ വൻ സ്രാവുകളുണ്ട്. സിപി എം നേതാക്കൾ കോഴിക്കോട്ടു കേന്ദ്രീകരിച്ചു കോടികളുടെ അഴിമതി നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിര ഞ്ഞെടുപ്പിൽ ഹിന്ദുവിഭാഗങ്ങൾക്കൊപ്പം ക്രൈസ്‌തവ വോട്ടുക ളും എൻഡിഎയ്ക്ക് അനുകൂല മായി പോൾ ചെയ്യപ്പെട്ടതു സു രേഷ് ഗോപിയുടെ വിജയത്തിൽ : നിർണായകമായി. കേരളത്തിൽ 60 നിയമസഭാ മണ്ഡലങ്ങളിൽ

എൻഡിഎ നിർണായക ശക്തി യായി മാറിക്കഴിഞ്ഞു. തൃശൂരി ലെ വിജയത്തിന്റെ മാതൃകയിൽ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഒരു ക്കം നേരത്തെ തുടങ്ങണമെന്നും പ്രമേയത്തിൽ പറയുന്നു. ഉപതി രഞ്ഞെടുപ്പു നടക്കുന്ന ചേലക്കര, പാലക്കാട്, വയനാട് മണ്ഡ ലങ്ങളിൽ ഓരോ കക്ഷിനേതാ ക്കൾക്കും ചുമതല വീതിച്ചു നൽകി.

കർണാടകയിലെ മണ്ണിന്റെ മക്കൾ വാദത്തിനെതിരെ 24നു തിരുവനന്തപുരത്തു പ്രതിഷേധം സംഘടിപ്പിക്കാനും 28,29 തീയതി കളിൽ എല്ലാ ജില്ലകളിലും എൻ ഡിഎ നേതൃയോഗം നടത്താനും തീരുമാനിച്ചു. ഓഗസ്‌റ്റ് ഒന്നു മു തൽ 15 വരെ ജില്ലകളിൽ വിശാല നേത്യയോഗവും നടത്തും.