കോട്ടയം ജില്ലയിൽ നാളെ (20/07/2024) തീക്കോയി,പുതുപ്പള്ളി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (20/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വാഗമൺ കുരിശുമല,കാരികാട് ടോപ്പ്, വെള്ളികുളം,മാർമല,ഒറ്റയീട്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 20/7/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന കണ്ടംകാവ് ട്രാൻസ്ഫോർമറിൻ്റെ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ (20/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീച്ചാൽ,ബെസ്റ്റ്ബോർമ, വികാസ് ,എസ്.എം. ഇ,ഐ.സി.യു.ബി. ആർ,തലപ്പാടി, സെൻറ് ജൂഡ് സ്കൂൾ, കുറ്റിക്കാട്ടുപടി, കല്ലുകാട്, കുരിശടി,കാനാൻ വില്ല, പെരുങ്കാവ് നമ്പർ വൺ, വാഴത്തറ ക്രഷർ, കൈതമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മുളങ്കുഴ, സിമൻ്റ് കവല, കാസിനോവ , പോളി ടെക്നിക്ക് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച് ട്രാൻസ്ഫോമറിൽ നാളെ (20.07.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 20/07/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.