video
play-sharp-fill

കോട്ടയം പാലാ സ്വദേശിയായ ന്യൂസ് കാമറാമാന്‍ ദുബയില്‍ മരിച്ചു; അന്ത്യം ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ നിരീക്ഷണത്തില്‍ കഴിയവെ

കോട്ടയം പാലാ സ്വദേശിയായ ന്യൂസ് കാമറാമാന്‍ ദുബയില്‍ മരിച്ചു; അന്ത്യം ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ നിരീക്ഷണത്തില്‍ കഴിയവെ

Spread the love

ദുബായ്: ദുബായില്‍ വിവിധ ചാനലുകളില്‍ ന്യൂസ് കാമറാമാന്‍ ആയ കോട്ടയം സ്വദേശി മരിച്ചു.

കോട്ടയം പാല സ്വദേശി സുനു കാനാട്ട്(57) ആണ് ചികില്‍സയിലിരിക്കെ മരണപ്പെട്ടത്.
ഹൃദയശസ്ത്രക്രിയക്ക് വിധേയനായി നിരീക്ഷണത്തില്‍ കഴിയവെ ദുബയ് അമേരിക്കന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗള്‍ഫില്‍ നിന്നുള്ള ആദ്യമലയാളം സാറ്റ്‌ലൈറ്റ് ചാനലായ മിഡില്‍ ഈസ്റ്റ് ടെലിവിഷന്റെ കാമറാമാന്‍ ആയാണ് ഗള്‍ഫിലെത്തിയത്. പിന്നീട് സിറ്റി സെവന്‍, ആവാസ് ടിവി ഉള്‍പ്പെടെ വിവിധ ചാനലുകളില്‍ ജോലി ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രീലാന്‍സ് കാമറാമാനായി പ്രവര്‍ത്തിക്കവെ കഴിഞ്ഞദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ശാരി. മകള്‍: അഭിരാമി. സംസ്‌കാരം ജബല്‍ അലിയിലെ ശ്മശാനത്തില്‍ നടക്കും.