
കോട്ടയം: ഈരയിൽക്കടവ് – മണിപ്പുഴ ബൈപാസ് റോഡിൽ വെള്ളം കയറി.
ഇരുചക്ര വാഹന യാത്രികരുടെ സഞ്ചാരം ബുദ്ധിമുട്ടിലായി.
കൊടൂരാറിൻ്റെ സമീപ പാടശേഖരങ്ങളിൽ നിന്നുള്ള വെള്ളമാണ് റോഡിലേക്ക് കയറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളക്കെട്ട് അറിഞ്ഞതോടെ പല വാഹനങ്ങളും ഇതുവഴിയുള്ള യാത്ര ഒഴിവാക്കി ടൗൺ ചുറ്റിപ്പോകേണ്ട അവസ്ഥയിലാണ്.
മുപ്പായിപ്പാടം ഭാഗത്ത് താമസിക്കുന്ന ഏതാനും വീടുകൾക്കും വെള്ളക്കെട്ട് ദുരിതമായി.
പാതയിലെ ഇഴജന്തുക്കളുടെ ശല്യവും നാട്ടുകാരേയും, യാത്രക്കാരേയും പ്രതിസന്ധിയാലാക്കുകയാണ്.