
വെള്ളക്കെട്ടിൽ കുടുങ്ങി സ്കൂൾ ബസ്, കുട്ടികളെ സുരക്ഷിതരായി വീട്ടിലെത്തിച്ചു, ബസ് ഡ്രൈവർക്കെതിരെ നാട്ടുകാരുടെ പരാതി
കണ്ണൂർ: വെള്ളക്കെട്ടിൽ കുടുങ്ങി സ്കൂൾ ബസ്. പാനൂർ കെകെവിപി ആർ മെമ്മോറിയൽ എച്ച് എസ് എസിലെ സ്കൂൾ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കുട്ടികളെയും കൊണ്ട് മടങ്ങുന്ന വഴിയാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്.
കുട്ടികളെ സുരക്ഷിതരായി മറ്റൊരു വണ്ടിയിൽ കയറ്റി വീട്ടിലേക്ക് അയച്ചു. കടവത്തൂർ മുണ്ടത്തോട് റോഡിലാണ് ബസ്സ് കുടുങ്ങിയത്. അതേ സമയം വെള്ളക്കെട്ട് ഉണ്ടെന്ന് പറഞ്ഞിട്ടും ഡ്രൈവർ ബസ് എടുത്തെന്ന് നാട്ടുകാർ പരാതി ഉയർത്തുന്നുണ്ട്.
Third Eye News Live
0