സ്ത്രി സൗഹാർദ്ദ വിനോദ സഞ്ചാര പദ്ധതി: വനിത ജനപ്രതിനിധികൾക്ക് പരിശീലനം നൽകി.

Spread the love

 

കോട്ടയം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി വനിത ജന പ്രതിനിധികൾക്കായുള്ള സംസ്ഥാനതല പരിശീലന പരിപാടി കുമരകം കവണാറ്റിൻകരയിലുള്ള
ജില്ലാ ടൂറിസം ഓഫീസിൽ നടത്തി.

video
play-sharp-fill

വിവിധ പഞ്ചായത്തുകളിൽ നിന്നായി 30 ജനപ്രതികൾ പങ്കെടുത്തു രണ്ടുദിവസത്തെ പരിശീലന പരിപാടി കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി ഇ ഒ കെ രൂപേഷ്കുമാർ ഉദ്ഘാടനം ചെയ്തു.

കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സി ഇ ഒ ബിനു കുര്യാക്കോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പത്മകുമാർ കെ കെ , ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ഗിരീഷ് പി എസ്, ജില്ലാ കോഡിനേറ്റർ ഭഗത്സിംഗ് വി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എറണാകുളം ജില്ല കോഡിനേറ്റർ ഹരീഷ് പിഎസ് സ്ത്രീ സൗഹാർദ്ദ വിനോസഞ്ചാര പദ്ധതിയുടെ സംസ്ഥാനതല ട്രെയിനേഴ്സ് ഇന്തിര എൻ ജി, പ്രഭ വതി, അമ്പിളി എം സോമൻ ,ഇന്ദു കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു

വെള്ളറട, അയിരൂർ, ആറന്മുള, പെരുമ്പളം, കുമരകം, മറവൻ തുരുത്ത്, ചെമ്പ്, കുമളി, കടമക്കുടി, തിരുമാറാടി, ഏഴിക്കര, കടങ്ങോട്, പുന്നയൂർക്കുളം, പട്ടിത്തറ, കൂടരഞ്ഞി, കടലുണ്ടി, പിണറായി, അഞ്ചരക്കണ്ടി, ധർമ്മടം,

പെരളശ്ശേരി, പനത്തടി മുഴുപ്പിലങ്ങാട്, തിരുവനന്തപുരം കോർപ്പറേഷൻ, തൃശ്ശൂർ കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു