പതിനാറുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ പൊലീസുകാരൻ അറസ്റ്റില്‍

Spread the love

പാലക്കാട്: പോക്സോ കേസില്‍ പൊലീസുകാരൻ അറസ്റ്റില്‍.

video
play-sharp-fill

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെയും മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുൻപ് അരീക്കോടിലേക്ക് മാറിയത്.