play-sharp-fill
പിഴക് ജംഗ്ഷനിൽ സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൂൾ ബാറിൽ നിന്നും വില്പനയ്ക്കായ് സൂക്ഷിച്ച വീര്യം കൂടിയ വൈൻ കണ്ടെത്തി  ;  പാലാ സ്വദേശിക്കെതിരെ കേസെടുത്ത് എക്സൈസ്

പിഴക് ജംഗ്ഷനിൽ സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൂൾ ബാറിൽ നിന്നും വില്പനയ്ക്കായ് സൂക്ഷിച്ച വീര്യം കൂടിയ വൈൻ കണ്ടെത്തി ;  പാലാ സ്വദേശിക്കെതിരെ കേസെടുത്ത് എക്സൈസ്

പാലാ : വീര്യം കൂടിയ അനധികൃത വൈൻ വില്പന, പാലാ സ്വദേശിക്കെതിരെ കേസെടുത്ത് എക്സൈസ്.

പാലാ- പിഴക് ജംഗ്ഷനിലുള്ള സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൂൾ ബാറിൽ നിന്നുമാണ് വീര്യം കൂടിയ വൈൻ പിടിച്ചെടുത്തു. 67.5 ലിറ്റർ വീര്യം കൂടിയ വൈനാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.

അനധികൃത വൈൻ വിൽപ്പന നടത്തുന്നതായി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വൈൻ പിടി കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് മീനച്ചിൽ കടനാട് വില്ലേജിൽ പിഴക് മുതുപ്ളാക്കൽ റെജി തോമസിനെതിരെ പാലാ എക്സൈസ് റേഞ്ച് സംഘം കേസെടുത്തു.

145 ലിറ്റർ വീര്യം കൂടിയ വൈൻ നിർമ്മിച്ച സമാനമായ കുറ്റം നടത്തിയതിന് 2020 പാലാ എക്സൈസ് റേഞ്ച് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

റെയ്‌ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ജയദേവൻ ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.