വീണ്ടും കുടുങ്ങി….! ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണ; ഇത്തവണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്‌റ്റില്‍ കുടുങ്ങിയത് വനിതാ ഡോക്ടറും രോഗിയും; പരാതിയുമായി ആളുകൾ

Spread the love

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ലിഫ്റ്റില്‍ കുടുങ്ങി ആളുകള്‍.

രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറുമാണ് ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്. എമർജൻസി അലാം മുഴങ്ങിയതോടെ ജീവനക്കാർ എത്തി ഇവരെ രക്ഷിച്ചു.

കഴിഞ്ഞ ദിവസവും രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റില്‍ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്നലെ രാവിലെ ആറുമണിയ്ക്ക് ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയോടെയായിരുന്നു സംഭവം. സ്ട്രക്ചറില്‍ കിടക്കുന്ന രോഗിയുമായി പോകുകയായിരുന്നു ഡോക്ടർ. ഇതിനിടെ സാങ്കേതിക തകരാറ് മൂലം ലിഫ്റ്റ് വഴിയില്‍ നില്‍ക്കുകയായിരുന്നു.

ഇതിന് പിന്നാലെ എമർജൻസി അലാം മുഴങ്ങി. ഇതിനിടെ ഡോക്ടർ ജീവനക്കാരുമായി ഫോണില്‍ ബന്ധപ്പെട്ടു. 10 മിനിറ്റോളം സമയമെടുത്താണ് രോഗിയെയും ഡോക്ടറെയും ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്.