
അയ്മനം : അയ്മനം പഞ്ചായത്ത് ഒന്നാം വാർഡ് നിവാസിയായ മിനിമോൾക്കും കുടുംബത്തിനും സ്വപ്നസാഫല്യം. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അപ്രതീക്ഷിതമായി എത്തിയ കാെടുങ്കാറ്റിൽ തകർന്ന കാലപ്പഴക്കം ചെന്ന ചെറിയ വീടിൻ്റെ സ്ഥാനത്ത് മിനിമാേൾക്കും കുടുംബത്തിനുമായി അമലഗിരി ബി.കെ കാേളേജും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് സുരക്ഷിത ഭവനം നിർമ്മിച്ചു നൽകി
പ്രായമായ അച്ഛനെയും അമ്മയെയും വിദ്യാർത്ഥികളായ രണ്ട് മക്കളെയും എങ്ങനെ സുരക്ഷിതരാക്കും എന്ന ആശങ്കയിലായിരുന്നു മിനിയും ഭർത്താവ് മനാേജും. വീട് തകർന്ന വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷും, വാർഡ്മെമ്പറും വൈസ് പ്രസിഡണ്ടുമായ മനോജ് കരിമഠവും നടത്തിയ ഇടെപെടലാണ് പുതിയ വീട് നിർമ്മിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത്.
അമലഗിരി ബി.കെ കോളേജിലെ ഡോക്ടർ നിഷ മാത്യുവും, സിസ്റ്റർ ലിന്റയും, കോളേജ് എൻഎസ്എസ് യൂണിറ്റും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായ ബന്ധപ്പെട്ടതിനെ തുടർന്ന് വീട് നിർമ്മിക്കുന്നതിനുള്ള സഹായധനം ഫൗണ്ടേഷൻ ഈ കുടുംബത്തിന് നൽകുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒപ്പം അമലഗിരി കോളേജിലെ ഡോ: നിഷ മാത്യു സുമനസ്സുകളിൽ നിന്നും, സ്വന്തമായും സ്വരൂപിച്ച ധനസഹായവും വീട് നിർമ്മാണത്തിനായി നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കരീമഠം പുതിയ ഭവനത്തിന്റെ താക്കോൽദാന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് കോഡിനേറ്റർ ഡോ. ഇ എൻ ശിവദാസൻ, അമലഗിരി ബികെ കോളേജ് വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ . മഞ്ജു ജേക്കബ്, ഡോ. നിഷ മാത്യു, ഡോക്ടർ പ്രിൻസി പി ജെയിംസ്,
മിസ്സ് മെൽബി ജേക്കബ്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് മധു ഡി, അമലഗിരി ബി കെ കോളേജ് എൻഎസ്എസ് വോളണ്ടിയർമാർ, സി എം എസ് ഹെെസ്കൂൾ ഒളശ്ശ എച്ച്.എം ബീന മേരി ഇട്ടി, തുടങ്ങിയവർ സംബന്ധിച്ചു.