ചങ്ങനാശേരിയിൽ വൻ കഞ്ചാവ് വേട്ട ; രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ ; വാകത്താനം ഭാഗത്ത് നടന്ന റെയ്ഡിൽ ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ എസ് ബിനുവിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരിയിൽ വൻ കഞ്ചാവ് വേട്ട. രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. വാകത്താനം ഭാഗത്ത് നടന്ന റെയ്ഡിൽ 1.124 കിലോ കഞ്ചാവുമായി വാകത്താനം പുത്തൻചന്ത കോയിപ്പുറത്ത് പ്ലാമൂട് വീട്ടിൽ റെനീഷ് കെ.രാജ്നെയും ,മാടപ്പള്ളി ഭാഗത്ത് നടത്തിയ റെയിഡിൽ 1.100 കിലോ കഞ്ചാവുമായി ചങ്ങനാശേരി വാകത്താനം പനന്താനം വീട്ടിൽ ഷിജോ പി മാത്യുവിനെയും ആണ് ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ എസ് ബിനുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എ എസ് സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു കെ അമൽദേവ് . ഗോപകുമാർ പി ബി ഡ്രൈവർ റോഷി വർഗീസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു മാസമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ്‌ ചെയ്തു.