play-sharp-fill
കോട്ടയത്തെ നിരന്തര കുറ്റവാളിയായ യുവാവിനെ ആലപ്പുഴയിലെ കാപ്പാ കേസ് പ്രതിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

കോട്ടയത്തെ നിരന്തര കുറ്റവാളിയായ യുവാവിനെ ആലപ്പുഴയിലെ കാപ്പാ കേസ് പ്രതിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

 

തുറവൂർ: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മൂലവട്ടം സ്വദേശി ഹിരാലാൽ (39) നെയാണ് കാപ്പാ കേസ് പ്രതിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കോട്ടയം സ്വദേശി ജയകൃഷ്‌ണൻ എന്നയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. വയലാർ തെക്ക് പുതിയകാവിൽ വാടകയ്ക്കു താമസിക്കുന്ന ജയകൃഷ്‌ണൻ്റെ വീട്ടിലാണ് ഹീരാലാലിനെ മരിച്ച നിലയിൽ കണ്ടെത്തിയതും.

 

ജയകൃഷ്ണന്റെ സുഹൃത്തായ ഹിരാലാൽ വെള്ളിയാഴ്ച ഇവിടെ വരികയും ഇവർ രണ്ടുപേരും മദ്യപിക്കുകയും ചെയ്‌തിരുന്നു. ഇന്നലെ രാവിലെ ഹീരാലാലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പട്ടണക്കാട് പോലീസെത്തി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിടുണ്ട്.